ഡിസംബർ 22, 2019 ഞായറാഴ്ച ഉച്ചയ്ക്കു ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വാർഡ് 13 സന്ദർശിക്കാൻ ഇടയായി. ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ സമീപത്തു ഹോട്ടൽ സൗകര്യം ഉണ്ടായിട്ടും പല രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പട്ടിണി കിടക്കേണ്ടിവരുന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ചകളിൽ സൗജന്യ ഭക്ഷണം വിളമ്പാൻ സാമൂഹിക ഉത്തരവാദിത്തബോധം ഞങ്ങളെ പ്രേരിപ്പിച്ചു, അത് ജീവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പിറവിയിലേക്ക് നയിച്ചു.
ആരോഗ്യമാണ് എല്ലാ മനുഷ്യരുടെയും സന്തോഷത്തിനടിസ്ഥാനം. നമുക്കു ചുറ്റും നിത്യരോഗികളായി, മാറാവ്യാധികളുമായി ആശുപത്രി ചിലവുകൾക്കു പോലും പണമില്ലാതെ ഒരുപാടു കഷ്ടപെടുന്നവരെ ചേർത്തുപിടിക്കാൻ ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാർ തീരുമാനിച്ചു. ഏപ്രിൽ ഏഴ്, 2020 ലോകാരോഗ്യ ദിനത്തിൽ ജെഫിൻ (1വയസ്, ഉച്ചക്കട, TVM ) എന്ന കുഞ്ഞിൻറെ PHIMOSIS - RELATED ഓപ്പറേഷന് സഹായിച്ചു കൊണ്ട് ജീവന തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കുട്ടികളുടെ പഠനോപകരണങ്ങൾ - 125, പഠനചിലവുകൾ - 4, മ്യൂസിക് പരിശീലനം - 2, ബാഡ്മിന്റൺ - 4
കിടപ്പുരോഗികളുടെ പരിചരണം - 6, എമർജൻസി ആശുപത്രി സഹായം - 2, ആശുപത്രി ധനസഹായം - 23, സൗജന്യ ഡോക്ടർ ചികിത്സ - 45, സൗജന്യ മരുന്ന് വിതരണം - 69, വീൽചെയർ- 1, മാസ്ക് വിതരണം - 200, പൾസ്‌ഓക്സിമീറ്റർ - 4, നെബുലൈസേഷൻ മെഷീൻ - 5 , ഡയാലിസിസ് സൗകര്യം - 2, രക്തദാനം - 18, സൗജന്യ പ്രമേഹ നിർണായ ക്യാമ്പുകൾ - 5, സൗജന്യ സ്കാനിംഗ് സൗകര്യം- 3.
എല്ലാ ഞായറാഴ്ചകളിലും മെഡിക്കൽ കോളേജ് പരിസരത്തു സൗജന്യ പ്രഭാത ഭക്ഷണം (ഏതാണ്ട് 50 മുതൽ 75 പേർക്ക്), ജനറൽ ആശുപത്രി ഗ്രൗണ്ടിൽ - (25 മുതൽ 50 പേർക്ക്). മാസം തോറും നിർമല ശിശുഭവൻ പാളയം, നന്മ വൃദ്ധസദനം മണ്ണന്തല, ആശ്രയ ഭവൻ കുമാരപുരം, ഫാത്തിമ ഓൾഡ് ഏജ് ഹോം നിവാസികൾക്ക് ഭക്ഷണം.