ജീവന

ജീവനജീവനജീവന
  • Home
  • WHAT'S NEW
    • 5 YEAR MEGA EVENT
    • PRIZE LIST
  • JEEVANA SERVICES
  • JEEVANA EVENTS
    • 2020
    • 2021
    • 2022
    • 2023
    • 2024
    • 2025
  • Contact Us
    • Contact us
    • Frequently asked qus
    • Terms & Conditions
  • Donation
  • More
    • Home
    • WHAT'S NEW
      • 5 YEAR MEGA EVENT
      • PRIZE LIST
    • JEEVANA SERVICES
    • JEEVANA EVENTS
      • 2020
      • 2021
      • 2022
      • 2023
      • 2024
      • 2025
    • Contact Us
      • Contact us
      • Frequently asked qus
      • Terms & Conditions
    • Donation

ജീവന

ജീവനജീവനജീവന
  • Home
  • WHAT'S NEW
    • 5 YEAR MEGA EVENT
    • PRIZE LIST
  • JEEVANA SERVICES
  • JEEVANA EVENTS
    • 2020
    • 2021
    • 2022
    • 2023
    • 2024
    • 2025
  • Contact Us
    • Contact us
    • Frequently asked qus
    • Terms & Conditions
  • Donation

SERVICES - ജീവന

സൗജന്യചികിത്സയും മരുന്നും

നിർധനരായ രോഗികൾ, പാലിയേറ്റിവ് രോഗികൾ, ക്യാൻസർ രോഗികൾ, കിടപ്പു രോഗികൾ, വൃദ്ധമാതാപിതാക്കൾ തുടങ്ങിയ അർഹരായ അനേകം പേർക്ക് ജീവന സൗജന്യമായി ഡോക്ടർ സേവനവും, മരുന്നുകളും നൽകിവരുന്നു. ലാബ് പരിശോധനകൾ വെറും 40% നിരക്കിൽ ലഭ്യമാക്കുന്നു. സൗജന്യ പ്രമേഹനിർണയ ക്യാമ്പുകൾ (മെഡ് വെയർ ആശുപത്രിയുടെ സഹായത്താൽ), സൗജന്യ കാഴ്ചപരിശോധന -  തിമിരനിർണയ ക്യാമ്പുകൾ(അഗർവാൾ ആശുപത്രിയുടെ സഹായത്താൽ), സൗജന്യ തിമിരശസ്ത്രക്രിയ (ചൈതന്യ ആശുപത്രിയുടെ സഹായത്താൽ) തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നു. സൗജന്യ ആംബുലൻസ് സംവിധാനം, വീൽചെയർ, ഓക്സിജൻ കോൺസെൻട്രേറ്റർ, പാലിയേറ്റിവ് ഉപകരണങ്ങൾ, നെബുലൈസേഷൻ മെഷീൻ,  മുതലായവയും ലഭ്യമാക്കുന്നു.

ഭക്ഷണവിതരണം

വിശക്കുന്നവനു ഭക്ഷണം ജീവനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അജണ്ടയാണ്. ഒരുകൂട്ടം നല്ലമനസുകളുടെ സഹായത്താൽ പല സ്ഥലങ്ങളിലും ഒരുപാടു മക്കളുടെ വിശപ്പടക്കാൻ ജീവനയ്ക് സാധിക്കുന്നു എന്നത് എന്നും ഒരു മുതൽക്കൂട്ടാണ്.  തിരുവനന്തപുരം  മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികൾ, പാളയം തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാ ആഴ്ചയിലും ജീവന സജീവമാണ്.

കുട്ടികളുടെ പഠനം

കോവിഡ് 19 കാരണം അനാഥരായ കുട്ടികൾ 1742 പേർ, പിതാവോ മാതാവോ നഷ്ടപ്പെട്ടവർ 7464 പേർ. കേരളത്തിൽ ഉടനീളം കഴിയുന്നത്ര കുട്ടികളുടെ വിദ്യാഭ്യാസത്തിനു ജീവന ഇന്ന് സഹായം നൽകുന്നുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള നോട്ട്ബുക്കുകൾ, പ്രതിമാസ ഫീസ്, കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സൗജന്യ പരിശീലനം, ബാഡ്മിന്റൺ പരിശീലനം തുടങ്ങിയവയും ഉൾപ്പെടുന്നു.  

ക്രിട്ടിക്കൽ ഇൽനെസ് ഫണ്ട്

അപകടങ്ങൾ, ഹാർട് അറ്റാക്ക്, സ്ട്രോക്ക്, മറ്റു എമർജൻസി അസുഖങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതും ഉടനടി കണ്ടുപിടിക്കാൻ സൗകര്യമൊരുക്കും വിധത്തിലുള്ള പ്രവർത്തനങ്ങളും ആണ് ക്രിട്ടിക്കൽ ഇൽനെസ് ഫണ്ട് മുഖേന ജീവന അർഥമാക്കുന്നത്. ഈ ധനസഹായം രണ്ടു രീതിയിലായിരിക്കും അർഹതപ്പെട്ടവർക്ക് ലഭിക്കുന്നത്, രോഗിയുടെ ബാങ്ക് അക്കൗണ്ടിലേക്കു ഡയറക്റ്റ് ആയി സന്നദ്ധർക്ക് നിക്ഷേപിക്കാം അല്ലെങ്കിൽ  ജീവന നൽകുന്ന ചെക്ക് മുഖേനയോ സഹായിക്കാവുന്നതാണ് . 


Copyright © 2020 ജീവന - All Rights Reserved.


Powered by