കഴിഞ്ഞ അഞ്ചു വർഷക്കാലമായി ജീവനയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി അകമഴിഞ്ഞ് സഹായിച്ച എല്ലാ നല്ലമനസുകൾക്കും ഒരായിരം നന്ദിയും പ്രാർഥനകളും.
ആശുപത്രി ചിലവുകൾ, വിദ്യാഭ്യാസം, മരുന്നുകൾ, ഭക്ഷണവിതരണം, പാലിയേറ്റിവ് പ്രവർത്തനങ്ങൾ, ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങൾ, ഭവനനിർമ്മാണ സഹായം, മറ്റു സാമൂഹികക്ഷേമ ധനസഹായങ്ങൾ തുടങ്ങിയവയാണ് ജീവനയുടെ കഴിഞ്ഞ അഞ്ചു വർഷക്കാലമായുള്ള സമ്പാദ്യം.
ജീവന പാലിയേറ്റീവ് & റീക്രീയേഷൻ സെൻറർ ൻറെ കെട്ടിട നിർമാണത്തിനായും ഒപ്പം വരും വർഷത്തെ പ്രവർത്തനങ്ങൾക്കായും ഉള്ള ധനശേഖരണാർദ്ധം ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഓരോ നല്ലമനസുകക്കും ഒരു പ്രോത്സാഹനമായി ഒരു നറുക്കെടുപ്പ് നടത്താൻ തീരുമാനമായിരുന്നു.
2026 ഇൽ ജീവന റീക്രീയേഷൻ സെന്റർ ൻറെ ഉൽഘാടനവുമായി ബന്ധപ്പെട്ടായിരിക്കും നറുക്കെടുപ്പ് നടത്തുക.
NOTE : നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ സമ്മാനങ്ങളും ഓരോ നല്ലവരായ സംരംഭകരും സ്നേഹിതരും ചേർന്ന് സ്പോൺസർ ചെയ്തിരിക്കുന്നവയാണ്.